കെപിസിസി പുനഃസംഘടന: സമിതിയെ നിയോഗിക്കണമെന്നു കെ. മുരളീധരന്‍

single-img
29 August 2012

കെപിസിസി പുനഃസംഘടന നടത്താന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കില്‍ പ്രത്യേക പുനഃസംഘടനാ സമിതിയെ നിയോഗിക്കണമെന്നു കെ. മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിലവിലുള്ള മുതിര്‍ന്ന കെപിസിസി ഭാരവാഹികളെ ഒറ്റയടിക്കു മാറ്റി ജൂണിയേഴ്‌സിനെ പ്രതിഷ്ഠിക്കുന്നതുകൊണ്ടു പാര്‍ട്ടി രക്ഷപ്പെടുമെന്നതു വെറും തോന്നലാണ്. ഇപ്പോഴത്തെ സമിതിയിലുള്ളവരേയും പുതിയവരേയും ഉള്‍പ്പെടുത്തി ബാലന്‍സ് ചെയ്തുള്ള നേതൃത്വമാണു പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആവശ്യമായത്. എംഎല്‍എ എന്ന നിലയില്‍ കെപിസിസി പ്രസിഡന്റിന് ഇളവ് അനുവദിക്കാം. ഇതു തന്റെ കാലത്തും നടന്നിട്ടുണ്ട്. എന്നാല്‍, മറ്റുള്ള എംപി, എംഎല്‍എമാര്‍ നേതൃത്വത്തില്‍ തുടരുന്നതില്‍ മാറ്റം വരണം.