ബാംഗളൂരില്‍ ഒന്‍പതു ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

single-img
29 August 2012

തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഒന്‍പതു പ്രവര്‍ത്തകര്‍ ബാംഗളൂരില്‍ കസ്റ്റഡിയിലായി. ഉത്തര്‍പ്രദേശ് പോലീസും കര്‍ണാടക പോലീസും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഹുബ്ലിയില്‍ നിന്നും ബാംഗളൂരില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലായവരില്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖകനുമുണ്‌ടെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.