അണ്ടര്‍ 19 താരങ്ങള്‍ കാത്തിരിക്കേണ്ടി വരും

single-img
29 August 2012

അണ്ടര്‍ 19 നേടിയ താരങ്ങള്‍ സീനിയര്‍ ടീമിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് വെറ്ററന്‍ താരങ്ങള്‍. ഓസ്‌ട്രേലിയെ തകര്‍ത്ത് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദും സ്പിന്നര്‍ ഹര്‍മീത് സിംഗും സീനിയര്‍ ടീമിലെത്തുമെന്നാണ് ചാപ്പല്‍ പറഞ്ഞത്. എന്നാല്‍, അണ്ടര്‍ 19ലെ പ്രകടനം മാത്രം കണക്കിലെടുത്ത് താരങ്ങളെ ടീമിലെടുക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ കളിക്കാരുടെയെല്ലാം അഭിപ്രായം.