ഒറ്റയ്ക്കു മത്സരിക്കാന്‍ തയാറാണോയെന്ന് തൃണമൂലിനോടു കോണ്‍ഗ്രസ്

single-img
29 August 2012

പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍. ഭരണം കാര്യക്ഷമമല്ലെന്നു പറഞ്ഞ കോണ്‍ഗ്രസ് നേതാക്കല്‍ 2014 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനു ധൈര്യമുണേ്ടായെന്നു ചോദിച്ചു. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പതിനഞ്ചു മാസത്തെ ഭരണത്തിനു കഴിഞ്ഞിട്ടില്ലെന്നാണു കോണ്‍ഗ്രസ് എം.പി. ആദിര്‍ചൗധരിയുടെ ആരോപണം. പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നാണു മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധൈര്യമുണെ്ടങ്കില്‍ അവര്‍ ഒറ്റയ്ക്കു മത്സരിക്കട്ടെയെന്നു പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനെ തുടച്ചുനീക്കാന്‍ മമതബാനര്‍ജിക്കു കഴിയുകയില്ലെന്നും വ്യക്തമാക്കി.