14 വയസില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള ജോലികള്‍ വിലക്കി

single-img
29 August 2012

പതിന്നാലു വയസില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള എല്ലാത്തരം ജോലികളും വിലക്കുന്നതരത്തില്‍ ബാലവേല നിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നിയമം ലംഘിക്കുന്നവര്‍ക്കു മൂന്നുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും ഈടാക്കാനും വ്യവസ്ഥ കൊണ്ടുവരും. ബാലവേല നിയമത്തില്‍ ഭേദഗതിവരുത്താനാണു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിന്റെ തീരുമാനം. അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യേണ്ട വ്യവസായസ്ഥാപനങ്ങളില്‍ 18 വയസിനു താഴെയുള്ള കുട്ടികളെ നിയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും.