ഡമാസ്‌കസില്‍ കാര്‍ബോംബ് സ്‌ഫോടനം

single-img
29 August 2012

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇന്നലെ വിലാപയാത്രക്കിടയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ആലപ്പോയിലും വടക്കുകിഴക്കന്‍ സിറിയയിലെ കഫാര്‍നബാലിലും വിമതരും സൈന്യവും തമ്മില്‍ ഉഗ്രപോരാട്ടം നടക്കുകയാണ്. തിങ്കളാഴ്ച സിറിയയില്‍ 190 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഇവരില്‍ 116 പേര്‍ സാധാരണക്കാരാണ്. കഴിഞ്ഞദിവസം ഡമാസ്‌കസിലെ ഖാബൂണില്‍ വിമതസൈനികര്‍ സര്‍ക്കാര്‍ സേനയുടെ ഹെലികോപ്ടര്‍ വെടിവച്ചുവീഴ്ത്തി.