വിശാല്‍വധം: ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

single-img
27 August 2012

എബിവിപി പ്രവര്‍ത്തകനും കോന്നി എന്‍എസ്എസ് കോളജ് വിദ്യാര്‍ഥിയുമായിരുന്ന കോട്ടാ ശ്രീശൈലം വീട്ടില്‍ വിശാല്‍കുമാര്‍ (19) ചെങ്ങന്നൂരില്‍ കുത്തേറ്റ് മരിച്ച കേസിന്റെ തുടരന്വേഷണത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാറിന്റെ നേതൃത്വത്തിലായിരിക്കും തുടരന്വേഷണത്തിന് പുതിയ സംഘം രൂപവത്ക്കരിക്കുക. വിശാല്‍ വധത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസും പ്രത്യേക സംഘം അന്വേഷിക്കും. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണെ്ടന്ന ആരോപണവും അന്വേഷണ പരിധിയില്‍പ്പെടുത്തും.