തിലകന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

single-img
27 August 2012

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വൃക്കകളുടെയും മസ്തിഷ്‌കത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌കത്തിലേക്കുള്ള രക്തഓട്ടം കുറയുകയായിരുന്നു. അഞ്ച് ദിവസമായിട്ടും മസ്തിഷ്‌കത്തിലേക്കുള്ള രക്തഓട്ടത്തില്‍ പുരോഗതി ഉണ്ടായില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടുന്നു. രാവിലെ രക്തസമ്മര്‍ദ്ദം കുറയുന്ന സ്ഥിതിയും ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തിലകന്റെ ആരോഗ്യനില ചര്‍ച്ച ചെയ്യാന്‍ രാവിലെ മെഡിക്കല്‍ ബോര്‍ഡും യോഗം ചേര്‍ന്നിരുന്നു.