സിറിയന്‍ വിമതര്‍ കോപ്ടര്‍ വീഴ്ത്തി

single-img
27 August 2012

ഡമാസ്‌കസിലെ ഖാബൂണ്‍ ജില്ലയില്‍ വിമതര്‍ സര്‍ക്കാര്‍സേനയുടെ ഹെലികോപ്ടര്‍ വെടിവച്ചിട്ടു. കോപ്ടര്‍ വീണതായി സിറിയന്‍ ടിവി സ്ഥിരീകരിച്ചു. ഡമാസ്‌കസ് പ്രാന്തത്തിലെ ദാരിയയില്‍ സിറിയന്‍ സൈന്യം മുന്നൂറോളം പേരെ കൂട്ടക്കൊല ചെയ്തതിനു പ്രതികാരമായാണു കോപ്ടര്‍ വീഴ്ത്തിയതെന്നു വിമതരുടെ വക്താവ് അറിയിച്ചു. ആലപ്പോ, ഡമാസ്‌കസ് നഗരങ്ങളില്‍ വിമതരും സൈന്യവും പോരാട്ടം തുടരുകയാണ്.