ഷുക്കൂര്‍ വധം: പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

single-img
27 August 2012

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുകയോ ചെയ്യരുതെന്നും സമാനമായ മറ്റ് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയോ ചെയ്യരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം നല്‍കിയത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി നിരാകരിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജയരാജന്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അടുത്ത നാല് ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ജാമ്യ ഉത്തരവ് ഇന്നു തന്നെ ഫാക്‌സ് ആയി കണ്ണൂര്‍ കോടതിയിലെത്തിക്കാനും കോടതി നിര്‍ദേശിച്ചു.