മണിചെയിൻകമ്പനികൾ സാധാരണക്കാരെ കൊള്ളയടിച്ച് സുഖിക്കുന്നു: സുപ്രീംകോടതി

single-img
27 August 2012

നാനോ എക്‌സല്‍ തട്ടിപ്പ്‌ കേസിലെ പ്രതിയായ കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍ ഹരീഷ്‌ മദിനേനിക്ക്‌ സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. സാധാരണക്കാരന്റെ പണം കൊള്ളയടിച്ച്‌ മണിചെയിന്‍ കമ്പനികള്‍ സുഖിക്കുകയാണെന്ന്‌ ജാമ്യഹര്‍ജി പരിഗണിച്ച്‌ ജസ്‌റ്റിസുമാരായ എച്ച്‌.എല്‍. ദത്തു, ചന്ദ്രമൗലി കെ.ആര്‍. പ്രസാദ്‌ എന്നിവരടങ്ങുന്ന ബെഞ്ച്‌ നിരീക്ഷിച്ചു.

ഹരീഷ് മദനീനിയെ കേരള പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും സംസ്ഥാനത്തെ ഏതെങ്കിലും കോടതികളില്‍ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ അനധികൃത കസ്റ്റഡിയില്‍ പാര്‍പ്പിച്ചതാണെങ്കില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് അഭിഭാഷകനോട് നിര്‍ദേശിച്ചു. ഏതെങ്കിലും കോടതിയില്‍ ഹാജരാക്കാന്‍ വേണമെങ്കില്‍ നിര്‍ദേശം നല്‍കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതേക്കുറിച്ച് ഒന്നും പറയാതെ ഒഴിഞ്ഞുമാറിയ പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യം അനുവദിക്കണമെന്ന വാദത്തിലേക്ക് മാറി. മദനീനിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.