രാംദേവിന്റെ സഹായിയെ ചോദ്യംചെയ്യും

single-img
27 August 2012

യോഗഗുരു ബാബാരാംദേവിന്റെ സഹായിയും വ്യാജപാസ്‌പോര്‍ട്ട് കേസിലെ പ്രതിയുമായ ബാലകൃഷ്ണയ്‌ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് വലമുറുക്കുന്നു. സാമ്പത്തിക തിരിമറിക്കേസില്‍ ബാലകൃഷ്ണയെ ചോദ്യംചെയ്യാനുള്ള അന്തിമ ഒരുക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ്. ബാലകൃഷ്ണയുടെ വിദേശയാത്രകളെക്കുറിച്ചും വിദേശത്തെ നിക്ഷേപങ്ങളെക്കുറിച്ചുമാണു പ്രധാനമായും അന്വേഷിക്കുക. ചോദ്യം ചെയ്യലിന് ആവശ്യമായ വിവരങ്ങള്‍ ഇതിനകം ശേഖരിച്ചുവെന്നും എന്‍ഫോഴ്‌സമെന്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാംദേവിന്റെ ഉടമസ്ഥതയിലുള്ള വേദിക് ബ്രോഡ്കാസ്റ്റിംഗ് ചാനലിനു ലഭിച്ച ഫണ്ടുകളെക്കുറിച്ചും അന്വേഷിക്കും.