മദര്‍ തെരേസയുടെ 103-ാം ജന്മദിനം ആചരിച്ചു

single-img
27 August 2012

മദര്‍ തെരേസയുടെ 103-ാം ജന്മദിനമായ ഇന്നലെ, അമ്മയക്കു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രത്യേക പ്രാര്‍ഥന നടന്നു. 1950ല്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിസഭയുടെ കേന്ദ്രമായ മദര്‍ഹൗസില്‍ നടന്ന പ്രത്യേക കുര്‍ബാനയിലും പ്രാര്‍ഥനകളിലും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു. നഗരത്തിലെ മറ്റു പള്ളികളിലും ഇതോടനുബന്ധിച്ചു പ്രാര്‍ഥനകളും മറ്റു ശുശ്രൂഷകളും നടന്നു.