കല്‍ക്കരിപ്പാടം വിതരണം: പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി

single-img
27 August 2012

കല്‍ക്കരിപ്പാടം വിതരണത്തില്‍ കല്‍ക്കരി മന്ത്രാലയം കൈക്കൊണ്ട തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ച പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കല്‍ക്കരി പാടം വിതരണവുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അനൗചിത്യവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരായ ബിജെപിയുടെ ആസൂത്രിതമായ ആക്രമണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ അറിയിച്ചതനുസരിച്ച് 12 മണിക്ക് പ്രധാനമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്താന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളം മൂലം നടന്നില്ല. തുടര്‍ന്ന് പ്രസ്താവന സഭയുടെ മേശപ്പുറത്ത് വെയ്ക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. രണ്ട് മിനിറ്റുകള്‍ മാത്രമാണ് പ്രസ്താവന വായിക്കാന്‍ ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രിയെ അനുവദിച്ചത്.