തുടരന്വേഷണത്തിനെതിരേ എം.എം. മണി ഹര്‍ജി നല്കി

single-img
27 August 2012

വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടു തുടരന്വേഷണം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ശാന്തന്‍പാറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു മണി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്കിയ കോടതി ഉത്തരവിന്റെ നിയമസാധുത ചോദ്യംചെയ്താണു ഹര്‍ജി.