കണ്ണൂരിൽ ഗ്യാസ് സിലിണ്ടറുക‍ൾ നിറച്ച ലോറി പൊട്ടിത്തെറിച്ചു

single-img
27 August 2012

കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് തീപിടുത്തം. തീ പടര്‍ന്നതിനെ തുടര്‍ന്ന് മുപ്പത്തിയഞ്ചോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ 13 പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ലോറിയിലുണ്ടായിരുന്നവരെക്കുറിച്ച് വിവരമൊന്നുമില്ല.മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പ്രദേശത്തെ തീ നിയന്ത്രണവിധേയമായി.ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച ലോറി മറിയുകയായിരുന്നു. തുടര്‍ന്ന് തീപിടിച്ചു. ലോറി പൂര്‍ണമായും കത്തിനശിച്ചു.

എടക്കാട് പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 0497 2832022