കോടതിയില്‍ നിരപരാധിത്വം തെളിയിക്കും: പി. ജയരാജന്‍

single-img
27 August 2012

ഷുക്കൂര്‍വധക്കേസില്‍ തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നു ജാമ്യത്തിലിറങ്ങിയ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ജയിലില്‍നിന്നു പുറത്തിറങ്ങിയശേഷം പള്ളിക്കുന്ന് വനിതാ കോളജിനു സമീപം സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്‍. കോടതിയില്‍ നിരപരാധിത്വം തെളിയിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കു മുന്നിലും ഇക്കാര്യം വ്യക്തമാക്കും. ഷുക്കൂര്‍ വധക്കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെയും ടി.വി. രാജേഷ് എംഎല്‍എയെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും ലീഗിന്റെ തിട്ടൂരമനുസരിച്ചു കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്തിയതു സിപിഎം പാര്‍ട്ടിക്കോടതിയുടെ നിര്‍ദേശാനുസരണമാണെന്നും കൊലനടത്തുന്നതിനു മുമ്പു ഫോട്ടോയെടുത്ത് എംഎംഎസ് വഴി അയച്ചു കൊടുത്തുവെന്നും കള്ളപ്രചാരണം നടത്തിയതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാപ്പു പറയണമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.