ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

single-img
27 August 2012

ഇന്തോനേഷ്യയിലെ മോലുക്കസ് ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രാത്രി 11.05 ഓടെയായിരുന്നു ഭൂകമ്പം. ടെര്‍നെറ്റ് നഗരത്തില്‍ നിന്നു വടക്കുപടിഞ്ഞാറ് 169 കിലോമീറ്റര്‍ അകലെ 69 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.