സ്പിന്നര്‍മാര്‍ ഇന്ത്യയ്ക്ക് ജയമൊരുക്കി

single-img
27 August 2012

സ്പിന്നര്‍മാര്‍ പതിനെട്ടു വിക്കറ്റ് വീഴ്ത്തിയ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ ഇന്നിംഗ്‌സിനും 115 റണ്‍സിനും കീഴടക്കി. ആദ്യ ഇന്നിംഗ്‌സില്‍ 31 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിന്‍ കിവീസിന്റെ രണ്ടാം ഇന്നിംഗ്‌സിലും ആറു വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റ് പ്രഗ്യാന്‍ ഓജയും സ്വന്തമാക്കിയതോടെ ഇന്ത്യ സ്പിന്നിലൂടെ വിജയഗാഥ രചിച്ചു. രണ്ടിന്നിംഗ്‌സില്‍ നിന്നുമായി 85 റണ്‍സ് വഴങ്ങി 12 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 438. ന്യൂസിലന്‍ഡ് 159, 164. ജയത്തോടെ രണ്ടു മത്സര പരമ്പരയില്‍ ഇന്ത്യ 1-0 നു മുന്നിലെത്തി.