സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

single-img
27 August 2012

ബിഹാര്‍ സ്വദേശി സത്‌നം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടു ഡോക്ടര്‍മാരെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുമായി കെജിഎംഒഎ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് അടുത്ത മാസം ആറു മുതല്‍ നിസഹകരണ സമരവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ഡോക്ടര്‍മാര്‍ തീരുമാനിച്ചു. സത്‌നംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആറു ഡോക്ടര്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ വകുപ്പുതല നടപടി കൈക്കൊണ്ടിരുന്നു. ഈ നടപടി പിന്‍വലിക്കണമെന്നു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കെജിഎംഒഎ ആവശ്യപ്പെട്ടു. എന്നാല്‍, ഡോക്ടര്‍മാരുടെതന്നെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെടുത്തതെന്നും വകുപ്പുതല അന്വേഷണം കൂടി പൂര്‍ത്തിയാകാതെ സര്‍ക്കാരിനു നടപടി പിന്‍വലിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരേയുള്ള നടപടി പിന്‍വലിക്കാതെ തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്നും ഉത്തരവ് ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ സമരവുമായി കെജിഎംഒഎ മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.