നഴ്‌സുമാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്നു കേന്ദ്രം സുപ്രീംകോടതിയില്‍

single-img
27 August 2012

നഴ്‌സുമാര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അം ഗീകരിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ടത് അതതു സംസ്ഥാന സര്‍ക്കാരുകളാണ്. ബോണ്ട് സമ്പ്രദായം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണെ്ടന്നും അതിനാല്‍ ഇതു സംബന്ധിച്ചു നഴ്‌സുമാരുടെ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി ചെലവു സഹിതം തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.