ബിജെപി കാട്ടുന്നത് ഭീരുത്വം: വയലാര്‍ രവി

single-img
27 August 2012

കല്‍ക്കരിപ്പാടം കൈമാറ്റ പ്രശ്‌നത്തില്‍ പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതിലൂടെ ബിജെപി ഭീരുത്വമാണ് കാട്ടുന്നതെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. ചര്‍ച്ചകളെ അഭിമുഖീകരിക്കാന്‍ തയാറല്ലാത്തതിന്റെ തെളിവാണിത്. സഭാ നടപടികള്‍ പൂര്‍ണമായും സ്തംഭിപ്പിച്ച് സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും വയലാര്‍ രവി കുറ്റപ്പെടുത്തി. സിഎജി കണെ്ടത്തിയ കാര്യങ്ങളില്‍ എന്തെങ്കിലും അഭിപ്രായമുണെ്ടങ്കില്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ആവശ്യങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. അല്ലാതെ സഭ പൂര്‍ണമായും സ്തംഭിപ്പിക്കുകയല്ല. പ്രധാനമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടും അതു തടയുകയാണു ചെയ്യുന്നത്.