ആര്‍.അശ്വിന് റാങ്കിംഗ് മുന്നേറ്റം

single-img
27 August 2012

ഐസിസി ടെസ്റ്റ് റാങ്കിംഗ് ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് മുന്നേറ്റം. 44-ാം സ്ഥാനത്തായിരുന്ന അശ്വിന്‍ പുതിയ റാങ്കിംഗ് പ്രകാരം 25-ാം സ്ഥാനത്തെത്തി. ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റിലെ 12 വിക്കറ്റ് നേട്ടമാണ് അശ്വിന് മുന്നേറ്റമൊരുക്കിയത്. മറ്റൊരു ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും റാങ്കിംഗില്‍ മികച്ച നേട്ടമുണ്ടാക്കി. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ ഓജ 16-ാം സ്ഥാനത്താണ് എന്നാല്‍ 12-ാംസ്ഥാനത്തുണ്ടായിരുന്നു സഹീര്‍ഖാന്‍ ഇപ്പോള്‍ 14-ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയിനാണ് റാങ്കിംഗില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ വെര്‍നോന്‍ ഫിലാന്‍ഡര്‍, പാകിസ്ഥാന്റെ സയീദ് അജമല്‍ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ പത്തില്‍ ഇടമില്ല. 10-ാം സ്ഥാനത്തുണ്ടായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 11-ാം സ്ഥാനത്തായി. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല രണ്ടാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് താരം ശിവനാരായണ്‍ ചന്ദര്‍പോള്‍ മൂന്നാം സ്ഥാനത്തുമാണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ സാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.