ഇക്വഡോര്‍ എംബസിയില്‍ കടക്കില്ലെന്നു ബ്രിട്ടന്‍

single-img
27 August 2012

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ അറസ്റ്റു ചെയ്യാനായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കടക്കുമെന്ന ഭീഷണി ബ്രിട്ടന്‍ പിന്‍വലിച്ചു. ബ്രിട്ടീഷ് വിദേശകാര്യവകുപ്പില്‍ നിന്ന് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതായി ഇക്വഡോര്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ടുമാസമായി എംബസിയില്‍ കഴിയുന്ന അസാന്‍ജെയ്ക്ക് ഈയിടെ ഇക്വഡോര്‍ രാഷ്ട്രീയ അഭയം അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആവശ്യമെങ്കില്‍ ബലം പ്രയോഗിച്ച് അസാന്‍ജെയെ എംബസിയില്‍നിന്നു പിടികൂടുമെന്നു ബ്രിട്ടന്‍ ഭീഷണി മുഴക്കിയത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രയുദ്ധത്തിനു വഴിതെളിച്ച സ്ഥിതിവിശേഷം ബ്രിട്ടന്റെ പുതിയ നിലപാടിനെത്തുടര്‍ന്ന് അവസാനിച്ചതായി ഇക്വഡോര്‍ പ്രസിഡന്റ് റഫായേല്‍ കൊറയ വ്യക്തമാക്കി.