അധ്യാപകന്‍ കൊല്ലപ്പെട്ടു; ബീഹാറില്‍ പ്രതിഷേധം അക്രമാസക്തം

single-img
26 August 2012

ബിഹാറിലെ ഭഗല്‍പുരില്‍ സ്‌കൂള്‍ അധ്യാപകനെ അജ്ഞാതര്‍ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ പ്രതിഷേധപ്രകടനം അക്രമങ്ങളില്‍ കലാശിച്ചു. ഖാല്‍ഗവോണിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ വിലായതി പ്രസാദാണു സ്‌കൂള്‍ വളപ്പില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.