നാറ്റോ ആക്രമണം: താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

single-img
26 August 2012

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്‍ താലിബാന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. 40കാരനായ മുല്ല ദാദുള്ളയാണു കൊല്ലപ്പെട്ടത്. കിഴക്കന്‍ കൊനാര്‍ പ്രവിശ്യയിലെ ഷീഗാള്‍ ദാരായിലുള്ള വസതിയിലാണ് ആക്രമണമുണ്ടായത്. ഇയാളോടൊപ്പം അടുത്ത സഹായി ഷാക്കിറും 12 അംഗരക്ഷകരും കൊല്ലപ്പെട്ടു.