ക്രീമിലെയര്‍ കേസില്‍നിന്ന് എന്‍എസ്എസ് പിന്മാറി; ഹിന്ദു ഐക്യം മുന്നില്‍

single-img
26 August 2012

കേരളത്തില്‍ ചര്‍ച്ചയിലിരിക്കുന്ന ഹിന്ദു ഐക്യം മുന്നില്‍ കണ്ടുകൊണ്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍ കൊടുത്തിരുന്ന ക്രിമിലെയര്‍ കേസില്‍നിന്നു പിന്മാറി. സംവരണത്തിന്റെ ക്രീമി ലെയര്‍(മേല്‍ത്തട്ട്)പരിധി നാലര ലക്ഷം രൂപ യാക്കി ഉയര്‍ത്തിയതിനെതിരേയായിരുന്നു എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ കേസ് പിന്‍വലിക്കാനാണ് ഇപ്പോള്‍ അപേക്ഷ നല്കിയിരിക്കുന്നത്. എസ്എന്‍ഡിപിയുമായുള്ള ഐക്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ക്രീമി ലെയര്‍ പ്രശ്‌നത്തില്‍ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടില്‍നിന്നു പിന്നോക്കം പോകാന്‍ എന്‍എസ്എസ് നിര്‍ബന്ധിതമായത്. ഹര്‍ജി പിന്‍വലിക്കുന്നതായി എന്‍എസ്എസ് അഭിഭാഷകന്‍ സര്‍ക്കാര്‍ അഭിഭാഷകരെയും കോടതിയെയും അറിയിച്ചിട്ടുണ്ട്.