കല്‍ക്കരി അഴിമതി: പാര്‍ലമെന്റില്‍ ഇന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന

single-img
26 August 2012

കല്‍ക്കരി അഴിമതി വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. 12 മണിക്കായിരിക്കും പ്രസ്താവന. വിഷയത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം കഴിഞ്ഞ ആഴ്ച പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായി തടസപ്പെട്ടിരുന്നു. നാളെ പുലര്‍ച്ചെ പ്രധാനമന്ത്രി ഇറാനിലേക്ക് പോകുന്നതിനാല്‍ കൂടുതല്‍ ദിവസം സഭാ സ്തംഭനം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നീക്കം. 2005-09 കാലയളവില്‍ ഖനനത്തിനായി കല്‍ക്കരി പാടം അനുവദിച്ചതില്‍ സര്‍ക്കാരിന് 1.85 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. പ്രധാനമന്ത്രിയായിരുന്നു ഈ കാലയളവില്‍ കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.