പി. ജയരാജനെ ആര്‍എസ്പി സെക്രട്ടറി അസീസ് സന്ദര്‍ശിച്ചു

single-img
26 August 2012

ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എംഎല്‍എ സന്ദര്‍ശിച്ചു. ആര്‍എസ്പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇല്ലിക്കല്‍ അഗസ്തിയും ഒപ്പമുണ്ടായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു സിപിഎമ്മും സിപിഐയും തമ്മില്‍ ആശയപരമായ ഭിന്നതയുണ്ടായിരുന്നു. ജയരാജനെ അറസ്റ്റു ചെയ്ത് ആഴ്ചകള്‍ക്കു ശേഷമാണു ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ജയരാജനെ സന്ദര്‍ശിക്കാന്‍ തയാറായത്.