അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം

single-img
26 August 2012

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം. എതിരാളികളായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയാണ് ഇന്ത്യന്‍ യുവനിര മൂന്നാം ലോകകപ്പ് കിരീടം നേടിയത്. ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടിയ (പുറത്താകാതെ 111 റണ്‍സ്) ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിന്റെയും 62 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ സന്ദീപ് പട്ടേലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ കിരീടനേട്ടം. ബാബ അപരാജിത് 33 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത അന്‍പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 47.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.