ഘെരാവോ; ഹസാരെ സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു

single-img
26 August 2012

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുടെ വസതികള്‍ ഘെരാവോ ചെയ്യാന്‍ ശ്രമിച്ച ഹസാരെ സംഘാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ്, കുമാര്‍ വിശ്വാസ്, സഞ്ജയ് സിംഗ് എന്നിവരും മറ്റൊരാളുമാണ് പോലീസ് കസ്റ്റഡിയിലായത്. പ്രധാനമന്ത്രിയുടെ വസതി കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിയുടെയും വീടുകള്‍ ഘെരാവോ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്ത്. ഒരു മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച ശേഷം ആറു പേരെയും വിട്ടയച്ചു. കല്‍ക്കരി പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നേതാക്കളുടെ വസതികള്‍ ഘെരാവോ ചെയ്യാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ നിന്നും പിന്‍മാറില്ലെന്നും നേതാക്കളുടെ വീടുകള്‍ ഇന്നു തന്നെ ഘെരാവോ ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.