സി.പി.എം. ഏരിയാ സെക്രട്ടറിയെ തരംതാഴ്ത്തി

single-img
26 August 2012

സിപിഎം മുണ്ടൂര്‍ ഏരിയ സെക്രട്ടറി പി.എ.ഗോകുല്‍ദാസിനെ തരംതാഴ്ത്തിയതു സംസ്ഥാന കമ്മറ്റി ശരിവച്ചു. ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഗോകുല്‍ദാസിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടുണ്ടായ പരാതിയെ തുടര്‍ന്നാണ് നടപടി.