കല്‍ക്കരിപ്പാടം: സിബിഐ അന്വേഷണം ഊര്‍ജിതമാക്കി

single-img
26 August 2012

കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി സംബന്ധിച്ച രണ്ടു കേസുകളില്‍ അന്വേഷണ നടപടികള്‍ സിബിഐ ഊര്‍ജിതമാക്കി. ചില സ്വകാര്യകമ്പനികള്‍ക്കു കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതു യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നു സിബിഐ കണെ്ടത്തിയിട്ടുണ്ട്. അനില്‍ അംബാ നിയുടെ റിലയന്‍സ് പവര്‍ അടക്കം ഇരുപതിലേറെ സ്വകാര്യ കമ്പനികള്‍ അഴിമതിയില്‍ പങ്കാളികളാണെന്നാണു പ്രാഥമിക നിഗമനം. അഴിമതിക്കു കൂട്ടുനില്‍ക്കുകയും സഹായം നല്‍കുകയും ചെയ്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്.കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ചീഫ് സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.