കെ. സുധാകരന്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്ന് കോടതി

single-img
25 August 2012

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന കെ. സുധാകരന്‍ എംപിയുടെ വിവാദപ്രസംഗം അന്വേഷിക്കുന്നതിനെ കെ. സുധാകരന്‍ ഭയക്കുന്നത് എന്തിനാണെന്ന് കോടതി. വിവാദപ്രസംഗം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കോടതി നോട്ടീസ് അയക്കുവാനും ഉത്തരവായി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ. ബൈജുവിന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്. നാലാം തവണയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് നടപടി. കേസ് പരിഗണിച്ച ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ ഹാജരായില്ല.