പ്രവാസികൾക്കായി പെൻഷൻ പദ്ധതി തുടങ്ങുന്നു

single-img
25 August 2012

കോഴിക്കോട്: ‘മൈ സപ്പോർട്ട്’ എന്ന പേരിൽ പ്രവാസികൾക്കായി പെൻഷൻ പദ്ധതി തുടങ്ങുന്നു. പ്രവാസജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ അറുപതിനു മുകളില്‍ പ്രായമുള്ളവർക്ക് മാസത്തില്‍ ആയിരം രൂപ നല്‍കുന്ന പദ്ധതിക്ക്‌ ഉടന്‍ തുടക്കമാവുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പദ്ധതിയില്‍ അംഗമാവാന്‍ താല്‍പര്യമുള്ളവര്‍ അതാതു പ്രദേശത്തെ മുസ്ലിംലീഗ്‌ മണ്ഡലം/ ജില്ലാകമ്മിറ്റിയുടെ സാക്ഷ്യപത്രത്തോടുകൂടി അപേക്ഷ നല്‍കണം. അര്‍ഹരായ നൂറു പേര്‍ക്കു മൂന്നു വര്‍ഷത്തേക്കാണ്‌ ആനുകൂല്യം നൽകാൻ ഉദ്ദേശിക്കുന്നത്. തുടര്‍ന്നും ലഭ്യമാകണമെങ്കില്‍ അപേക്ഷ പുതുക്കണം. ഡിസംബര്‍ രണ്ടിനു ദുബായ്‌ കെ.എം.സി.സി. സംഘടിപ്പിക്കുന്ന യു.എ.ഇ. ദിനാഘോഷ പരിപാടിയില്‍ പദ്ധതിയുടെ വിതരണോദ്‌ഘാടനം നടക്കും.