നോർവ്വെ കൂട്ടക്കൊല പ്രതിക്ക് 21 വർഷം തടവ്

single-img
25 August 2012

ഒസ്ലൊ:നോർവ്വെ കൂട്ടക്കൊല പ്രതി ആൻഡ്രൂ ബ്രീവിക്കിന് 21 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു.കൊലയാളി മാനസികരോഗിയല്ലെന്ന് നിരീക്ഷിച്ച കോടതി നോർവീജിയൻ നിയമനുസരിച്ച് പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. യുറ്റോയ ദ്വീപിലെസമ്മര്‍ ക്യാംപില്‍ കൂട്ട വെടിവയ്പ്പും ഒസ്ലൊയില്‍ സ്ഫോടനവും നടത്തിയായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ എട്ടും വെടിവയ്പ്പില്‍ 69 ഉം ഉള്‍പ്പെടെ 77 പേരെ കൊലപ്പെടുത്തി. ഇസ്ലാം വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് ബ്രീവിക് വെളിപ്പെടുത്തിയിരുന്നു.ബ്രീവിക്കിന്റെ 21 വര്‍ഷം തടവ് നീണ്ടുപോകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിധിക്കെതിരെ അപ്പീലിനില്ലെന്ന് ഇയാള്‍ വ്യക്തമാക്കി. ശിക്ഷാവിധി പ്രസ്താവിക്കുമ്പോള്‍ കോടതിമുറിയില്‍ ബ്രീവിക്ക് പുഞ്ചിരിയോടെയാണ് നിന്നത്.