അടുത്ത തെരഞ്ഞെടുപ്പില്‍ യുപിഎ തകരുമെന്ന് മുലായം സിംഗ് യാദവ്

single-img
25 August 2012

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വന്‍ തകര്‍ച്ച നേരിടുമെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനു ശേഷം മൂന്നാം മുന്നണി രൂപംകൊള്ളും. അതിന്റെ നേതൃത്വം എസ്പിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റുകളിലും എസ്പി ഒറ്റയ്ക്കു മത്സരിക്കും. 2014-ല്‍ കോണ്‍ഗ്രസോ ബിജെപിയോ ഭൂരിപക്ഷം നേടില്ല. പ്രധാനമന്ത്രിപദം താന്‍ ലക്ഷ്യം വയ്ക്കുന്നില്ല. കോണ്‍ഗ്രസിനോടോ ബിജെപിയോടോ സഖ്യത്തിനില്ല. ആണവക്കരാറിനെച്ചൊല്ലി വേര്‍പിരിഞ്ഞെങ്കിലും ഇടതുപാര്‍ട്ടികളുമായി ഇപ്പോഴും നല്ല ബന്ധമുണ്‌ടെന്നും മുലായം സിംഗ് യാദവ് പറഞ്ഞു.