ചൈനയിലെ പാലം തകർന്ന്:മൂന്നു മരണം

single-img
25 August 2012

ബീജിങ്:ചൈനയിൽ കഴിഞ്ഞ നവംബറിൽ നിർമ്മാണം പൂർത്തിയാക്കിയ പാലം തകർന്നു വീണ് മൂന്നു പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.2.86 കോടി ഡോളർ ചെലവഴിച്ചാണ് 15.42 കിലോമീറ്റർ നീളമുള്ള പാലം പൂർത്തിയാക്കിയത്.നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മയാണ് പാലം തകർന്നു വീഴാൻ കാരണം എന്ന് സമീപ വാസികൾ ആരോപിച്ചു.ഇതെക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.