പി. ജയരാജന്റെ വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടും: ബിന്ദു കൃഷ്ണ

single-img
25 August 2012

പി. ജയരാജന്റെ മകനെതിരേ ഉയര്‍ന്ന പീഡന ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട തനിക്കെതിരേ ജയരാജന്‍ അയച്ച വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. സംഭവം ഇനിയും പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഏതു കോണില്‍നിന്നുയരുന്ന ഭീഷണിക്കുമുന്നിലും മുട്ടുമടക്കില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീപീഡനങ്ങള്‍ നടത്തുന്നതാരായാലും മാതൃകാപരമായി ശിക്ഷിക്കണം. കോണ്‍ഗ്രസുകാര്‍ തെറ്റുചെയ്താലും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.