വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നു കരുതുന്ന മൂന്നു മലയാളികള്‍ പിടിയില്‍

single-img
25 August 2012

ആസാം കലാപവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ രാജ്യത്തുണ്ടായ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നു കരുതുന്ന മലപ്പുറം സ്വദേശികളായ മൂന്ന് മലയാളികള്‍ പിടിയില്‍. ബാംഗളൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അഷ്‌റഫ്, ഹനീഫാ, ബാബു എന്നീ മലയാളികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് മൂവര്‍ക്കും വ്യാജദൃശ്യങ്ങള്‍ അയച്ചുകൊടുത്തത് റഫീക്ക് എന്നയാളാണെന്നു സംശയിക്കുന്നു. റഫീക്കിനു വേണ്ടിയുളള തെരച്ചില്‍ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 11 പേര്‍ ബാംഗളൂരില്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.