ഗിന്നസ് പക്രു സംവിധായകാനാകുന്നു

single-img
25 August 2012

തിരുവനന്തപുരം:പ്രസസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു സംവിധായകനാകുന്നു.സിനിമയുടെ പേര് ‘കുട്ടിയും കോലും‘. ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊല്ലങ്കോട്, പൊള്ളാച്ചി മേഖലകളിലായിരിക്കും ഷൂട്ടിംഗ് നടക്കുക. എല്ലാത്തരം പ്രേക്ഷകരേയും ഉദ്ദേശിച്ചുള്ള സിനിമയാണെന്ന് ഗിന്നസ് പക്രു(അജയകുമാർ) പത്രസമ്മേളനത്തിൽ പറഞ്ഞു.നാട്ടിൻ പുറത്തെ കളിയായ കുട്ടിയും കോലും എന്ന കളിയിൽ നിന്നാണ് കഥയുടെ പിറവി. ‘കുട്ടീ നിനക്കിത് പറ്റും’ എന്ന വിനയന്‍സാറിന്റെ വാക്കുകളാണ് തന്നെ സംവിധായകന്റെ വേഷം അണിയാന്‍ പ്രേരിപ്പിച്ചതെന്ന് പക്രു പറഞ്ഞു.ചിത്രത്തിലെ നടീനടന്മാരെ തീരുമാനിച്ചിട്ടില്ല. യുണൈറ്റഡ് ഫിലിംസിന്റെ ബാനറില്‍ അന്‍സാറാണ് ചിത്രം നിര്‍മിക്കുന്നത്. ‘മൈ ബിഗ് ഫാദറി’ന്റെ തിരക്കഥ രചിച്ച സുരേഷും സതീഷുമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ‍.