ഭൂമിദാനക്കേസ്: ഹര്‍ജി പിന്‍വലിക്കാന്‍ വി.എസ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

single-img
24 August 2012

വിവാദമായ ഭൂമിദാനക്കേസില്‍ താന്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വി.എസ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുന്നതിനാലാണ് സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിക്കുന്നതെന്ന് അപേക്ഷയില്‍ പറയുന്നു. ബന്ധുവും വിമുക്തഭടനുമായ ടി.കെ. സോമന് കാസര്‍ഗോഡ് 2.33 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയതാണ് കേസിനാധാരം.