മുന്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് വിവാദത്തില്‍

single-img
24 August 2012

സൈന്യത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന മുന്‍ ലഫ്റ്റ്‌നന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് വിവാദത്തില്‍പ്പെട്ടു. സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ടെലിഫോണ്‍ ചോര്‍ത്തുന്ന വിഭാഗത്തിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഡിവിഷന്റെ ദക്ഷിണ ഡല്‍ഹിയിലെ നരാനിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റിലാണ് മുന്‍ ലഫ്. ജനറല്‍ കടന്നത്. ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗിനൊപ്പം ഒരു ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടറും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. സൈന്യം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ലഫ്റ്റനന്റ് ജനറല്‍ സിംഗ് ഇക്കാര്യങ്ങള്‍ നിഷേധിച്ചു. യൂണിറ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നു അറിയുകപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.