സിറിയയില്‍ 100 പേര്‍ കൊല്ലപ്പെട്ടു

single-img
24 August 2012

സിറിയയില്‍ ഇന്നലെ നടന്ന പോരാട്ടങ്ങളില്‍ 59 സാധാരണക്കാര്‍ ഉള്‍പ്പെടെ നൂറു പേര്‍ക്കു ജീവഹാനി നേരിട്ടെന്നു പ്രതിപക്ഷ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ബുധനാഴ്ച 200 പേര്‍ കൊല്ലപ്പെട്ടു. ടാങ്കുകളുടെ പിന്‍ബലത്തോടെ സിറിയന്‍ സൈനികര്‍ ഇന്നലെ ഡമാസ്‌കസ് പ്രാന്തത്തിലെ സുന്നി മുസ്്‌ലിം പട്ടണമായ ദാര്യായില്‍ കനത്ത ആക്രമണം നടത്തി. ഇവിടെ 15 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്കു പരിക്കേല്‍ക്കുകയുംചെയ്തു. തുടര്‍ന്നു സൈന്യം വീടുവീടാന്തരം തെരച്ചില്‍ നടത്തി. വിമതരില്‍ പലരും നേരത്തെതന്നെ പട്ടണത്തില്‍നിന്നു പലായനം ചെയ്തിരുന്നു.