കുറ്റപത്രത്തില്‍ പാര്‍ട്ടിക്കോടതി പരാമര്‍ശം ഒഴിവാക്കി

single-img
24 August 2012

സിപിഎമ്മിന്റെ പാര്‍ട്ടി കോടതി വിചാരണ നടത്തി വധശിക്ഷ വിധിച്ചാണു ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നു യുഡിഎഫും അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും പോലീസും വ്യക്തമാക്കിയിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ പാര്‍ട്ടിക്കോടതി പരാമര്‍ശം ഒഴിവാക്കി. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന വാഹനം പട്ടുവം അരിയിലില്‍ ആക്രമിക്കപ്പെട്ടതിന്റെ പ്രതികാരമായിട്ടാണു ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.