റെയില്‍വേ ട്രാക്കില്‍ ബോംബ് വെച്ച സംഭവം: സെന്തില്‍ പിടിയില്‍

single-img
24 August 2012

കോട്ടയം-എറണാകുളം റെയില്‍പാതയില്‍ വെള്ളൂരില്‍ ട്രാക്കില്‍ ബോംബ് വെച്ചെന്ന് സംശയിക്കുന്ന പിറവം വെളിയനാട് അഴകത്ത് വീട്ടില്‍ സെന്തില്‍കുമാര്‍ പിടിയിലായി. ഷൊര്‍ണൂരിനടുത്ത് പനയൂരിലെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ഡ്രൈവറായ ഇയാള്‍ വ്യക്തിവൈരാഗ്യം മൂലമാണ് ബോംബ് വെച്ചതെന്ന് സമ്മതിച്ചതായാണ് സൂചന. വെളിയനാട് സ്വദേശി സന്തോഷാണ് ബോംബ് നിര്‍മിക്കാന്‍ സഹായിച്ചതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സന്തോഷിന് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ വെള്ളൂരില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. സെന്തിലിന്റെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മാണത്തിന് സഹായകമായ വസ്തുക്കള്‍ കണ്‌ടെടുത്തിരുന്നു.