മരുന്നു പരീക്ഷണം: രാജ്യസഭാധ്യക്ഷനു ടി.എന്‍. സീമ കത്ത് നല്‍കി

single-img
24 August 2012

അനധികൃത മരുന്നു പരീക്ഷണം സംബന്ധിച്ചു സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു രാജ്യസഭാധ്യക്ഷനു ടി.എന്‍. സീമ രേഖാമൂലം കത്തു നല്‍കി. ആരോഗ്യ രംഗത്തെക്കുറിച്ചു ജനങ്ങള്‍ക്കു വളരെ കൂടുതല്‍ അറിവുള്ള കേരളത്തിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത്. രോഗികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ ധാരണയില്ല. ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതു ഗൗരവകരമാണ്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും ടി.എന്‍.സീമ പറഞ്ഞു.