സത്‌നംസിംഗിന്റെ മരണം: മാനസികരോഗ ആശുപത്രിയിലെ നാലു രോഗികളെ ചോദ്യംചെയ്യാം

single-img
24 August 2012

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശി സത്‌നംസിംഗ് മാന്‍ കൊല്ലപ്പെട്ട കേസില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു കസ്റ്റഡിയിലെടുത്ത നാലു രോഗികളുടെ മാനസികനിലയില്‍ കുഴപ്പമില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇവരെ ക്രൈംബ്രാഞ്ചിനു കസ്റ്റഡിയില്‍ എടുക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ പ്രശ്‌നമില്ലെന്ന് ഇവരെ പരിശോധന നടത്തിയശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സത്‌നം സിംഗിന്റെ മരണത്തില്‍ മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന നാലു രോഗികള്‍ക്കു പങ്കുണെ്ടന്നു നേരത്തെ ക്രൈംബ്രാഞ്ച് കണെ്ടത്തിയിരുന്നു. എന്നാല്‍, ഇവരെ കസ്റ്റഡിയില്‍ എടുക്കണമെങ്കില്‍ ഇവരുടെ മാനസികനിലയില്‍ കാര്യമായ കുഴപ്പമില്ലെന്നും ചോദ്യംചെയ്യാന്‍ കഴിയുമെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണു വിദഗ്ധസമിതിയെ നിയോഗിച്ചത്.