സരബ്ജിത്ത് സിംഗിന്റെ സഹോദരി രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

single-img
24 August 2012

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിനെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ സന്ദര്‍ശിക്കണമെന്നാവശ്യമുന്നയിച്ചു സഹോദരി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും ആഭ്യന്തര മന്ത്രി ഷിന്‍ഡേയ്ക്കും നിവേദനം നല്കി. ജയിലില്‍ കഴിയുന്ന സരബ്ജിത്തിനു വിഷം കലര്‍ന്ന ഭക്ഷണമാണു നല്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നുണെ്ടന്നും സഹോദരി ദല്‍ബീര്‍ കൗര്‍ രാഷ്ട്രപതിയെ അറിയിച്ചു. കൂടിക്കാഴ്ച ഫലവത്തായിരുന്നെന്നു മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു.