ഓണക്കാലത്തെ റേഷന്‍ കരിഞ്ചന്ത; പരിശോധന ആരംഭിച്ചു

single-img
24 August 2012

ഓണത്തിനായുള്ള റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലെത്തുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നു ഭക്ഷ്യവകുപ്പ് പ്രത്യേക പരിശോധന തുടങ്ങി. സോണല്‍ മോണിറ്ററിംഗ് സെല്ലാണു സംസ്ഥാനത്തെ ഭക്ഷ്യവകുപ്പിനു കീഴിലുളള റേഷന്‍ മൊത്തവ്യാപാരം, റേഷന്‍ കടകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, ഗ്യാസ് ഔട്ട്‌ലെറ്റ് തുടങ്ങി വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്. ഉത്തരമേഖല, ദക്ഷിണമേഖല എന്നിങ്ങനെ വിഭജിച്ചാണു സ്‌ക്വാഡ് പരിശോധന. ഉത്തരമേഖലയുടെ ആസ്ഥാനം കോഴിക്കോടും ദക്ഷിണാമേഖലയുടേതു തൃശൂരുമാണ്.